സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത് 146.3 കോടി റിയാലിന്റെ ഈന്തപ്പഴം
Mail This Article
ജിദ്ദ ∙ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 146.3 കോടി റിയാലിന്റെ ഈന്തപ്പഴം . ലോകത്ത് ഈന്തപ്പഴ ഉല്‍പാദനത്തിലും കയറ്റുമതിയും ഒന്നാം സ്ഥാനത്തുള്ള സൗദി അറേബ്യ, കഴിഞ്ഞ വര്‍ഷം 19 ലക്ഷം ടണ്‍ ഈന്തപ്പഴമാണ് ഉല്‍പാദിപ്പിച്ചത്. 119 രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റി അയച്ചുവെന്നും നാഷനല്‍ സെന്‍റര്‍ ഫോര്‍ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.
2016 മുതല്‍ കഴിഞ്ഞ വര്‍ഷാവസാനം വരെ ഈന്തപ്പഴ കയറ്റുമതിയില്‍ 152.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈന്തപ്പഴ കയറ്റുമതിയില്‍ വാര്‍ഷിക വളര്‍ച്ച 12.3 ശതമാനമാണ്. കയറ്റുമതിയും വിപണനവും എളുപ്പമാക്കാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സര്‍ക്കാരും ഉല്‍പാദകരും കയറ്റുമതിക്കാരും നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ്. രാജ്യത്തിന്റെ പൈതൃകവും സാംസ്‌കാരിക സ്വത്വവും പ്രതിഫലിപ്പിക്കുന്ന ഒരു സാംസ്‌കാരിക മൂല്യം എന്ന നിലയിൽ ഈന്തപ്പഴ മേഖലക്ക് ഭരണാധികാരികള്‍ നല്‍കുന്ന വലിയ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും നാഷനല്‍ സെന്‍റര്‍ ഫോര്‍ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.