ADVERTISEMENT

റിയാദ് ∙ ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം  പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾ പ്രമേയം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ മുനിസിപ്പൽ ലംഘനങ്ങൾക്കുള്ള ശിക്ഷാ ചട്ടങ്ങൾ അനുസരിച്ച് നിയമനടപടി നേരിടേണ്ടിവരും.

2022 സെപ്റ്റംബറിൽ വാണിജ്യ മന്ത്രാലയം ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികളെയും വാണിജ്യ സ്ഥാപനങ്ങളെയും നിരോധിച്ചിരുന്നു. കൂടാതെ ഭരണകർത്താക്കളുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങളും പേരുകളും കച്ചവടലക്ഷ്യത്തോടെ സാധനങ്ങളിൽ അച്ചടിച്ച് പുറത്ത് ഇറക്കുന്നതും നിരോധിച്ചിരുന്നു.

English Summary:

Order prohibiting the use of national symbols and emblems for religious and commercial purposes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com