പുസ്തക പ്രകാശനം
Mail This Article
ഖാൻ യൂനിസിലെ ചെമ്പോത്ത് പ്രകാശനം ചെയ്തു
ഷാർജ ∙ പലസ്തീൻ അഭയാർഥി ക്യാംപിലെ കഥ പറയുന്ന റസീന ഹൈദറിന്റെ ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവല്ലയുടെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്നു. കവി കുഴൂർ വിത്സൺ എഴുത്തുകാരൻ എ.പി. അനിൽ കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. ദീപ ചിറയിൽ പുസ്തക പരിചയം നടത്തി. പി.ശിവപ്രസാദ്, വെള്ളിയോടൻ, അജിത് വള്ളോലി, റസീന ഹൈദർ എന്നിവർ പ്രസംഗിച്ചു.
മധുരസ്മിതം പ്രകാശനം ചെയ്തു
ഷാർജ ∙ സ്മിത ഡിംജുവിന്റെ 'മധുരസ്മിതം' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കവി കുഴൂർ വിൽസൺ സുന്ദരേശനും ലളിതയ്ക്കും കോപ്പി നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് മേയർ ബീന ഫിലിപ്പ്, പി.കെ.അനിൽകുമാർ, കെ.എസ്.ശ്രുതി, നൗഫൽ ചേറ്റുവ, സ്മിത ഡിംജു എന്നിവർ പ്രസംഗിച്ചു. പ്രവീൺ പാലക്കീൽ മോഡറേറ്ററായിരുന്നു.
വാർസ് ഓഫ് ദി റോസസ് പ്രകാശനം ചെയ്തു
ഷാര്‍ജ ∙ ഹുസ്ന റാഫിയുടെ രണ്ടാമത്തെ കഥാസമാഹാരമായ വാർസ് ഓഫ് ദി റോസസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എഴുത്തുകാരൻ പ്രവീൺ പാലക്കീൽ മുഹമ്മദ് റാഫിക്ക് നൽകി പ്രകാശനം ചെയ്തു. വെള്ളിയോടൻ പുസ്തക പരിചയം നടത്തി. മുരളി മംഗലത്ത്, ഗീതാ മോഹൻ, ദിൽഷാദ്, കെ.പി.റസീന, റസീന ഹൈദർ എന്നിവർ പ്രസംഗിച്ചു. ഹുസ്ന റാഫി മറുപടി പ്രസംഗം നടത്തി.
സ്യൂഡോസൈസിസ് പ്രകാശനം ചെയ്തു
ഷാർജ ∙ മനോജ് കോടിയത്തിന്റെ കഥാസമാഹാരം സ്യൂഡോസൈസിസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ എഴുത്തുകാരൻ പി.കെ.അനിൽകുമാറിന് കോപ്പി നൽകിയാണ് പ്രകാശനം നടത്തിയത്. ജിൽന ജന്നത്ത് പുസ്തക പരിചയം നടത്തി. പ്രവീൺ പാലക്കീൽ, കെ.ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. വെള്ളിയോടൻ മോഡറേറ്ററായിരുന്നു.