ADVERTISEMENT

അബഹ (സൗദി അറേബ്യ) ∙ ഉദ്ഘാടനത്തിന് വ്യാപാര സ്ഥാപനം പ്രഖ്യാപിച്ച വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു.

അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകൾ സംബന്ധിച്ച് സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി. 

Screen Grab. Image Credit: X / @EsmailBaher.
Screen Grab. Image Credit: X / @EsmailBaher.

സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങൾ ജനം കൈക്കലാക്കാനും ശ്രമിച്ചു. തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് ഉടഞ്ഞുവീണു. നിലത്തുവീണ ഉല്‍പന്നങ്ങൾക്ക് മീതെയും ആളുകൾ ചവിട്ടി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

English Summary:

Store Collapsed on the Opening Day as People Rushed into Store Hearing Huge Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com