'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി'യോടനുബന്ധിച്ചുള്ള സെമിനാർ നവംബർ 19ന്
Mail This Article
അബുദാബി ∙ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന 'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി'യോടനുബന്ധിച്ചുള്ള മീഡിയ സെമിനാർ നവംബർ 19ന് രാത്രി 8.30ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. ദൃശ്യ മാധ്യമ പ്രവർത്തകരായ എംസിഎ നാസർ (മീഡിയ വൺ), സഹൽ സി മുഹമ്മദ് (ഏഷ്യാനെറ്റ് ന്യൂസ്), എൽവിസ് ചുമ്മാർ (ജയ് ഹിന്ദ് ടി.വി) എന്നിവർ മുഖ്യാതിഥികളായിരിക്കും.
സഫാരി ഗ്രൂപ്പ് ഡയറക്ടർ ആൻഡ് ജനറൽ മാനേജർ സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക, സാംസ്കാരിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കും. സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്ര നിരക്കിലും പ്രവാസി വോട്ടവകാശത്തിലും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനു പരിഹാരം തേടി ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഹാളിലാണ് സമ്മിറ്റ് നടക്കുക. പ്രവാസ ലോകത്തുനിന്ന് 150 പ്രതിനിധികൾ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുക്കും.