കുവൈത്തിൽ സ്വർണം, വാച്ചുകൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാൻ നീക്കം
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നടപടിയുമായി സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം, സ്വർണം, വാച്ചുകൾ എന്നിവയുടെ വാങ്ങലിന് ബാങ്ക് കാർഡ് അല്ലെങ്കിൽ ഇലക്ട്രോണിക് ഇടപാടുകൾ മാത്രമേ അനുവദിക്കൂ. പണമിടപാടുകൾക്ക് കുറഞ്ഞ പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്എടിഎഫ്) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
പണമിടപാട് നിരോധനത്തിന് വിധേയമായ മറ്റ് മേഖലകൾ:
റിയൽ എസ്റ്റേറ്റ് വില്പന
താല്‍ക്കാലിക വ്യാപാര മേളകള്‍
കാര്‍ ബ്രോക്കറേജ് (Auctions), പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ വില്പന Wholesale and Retail)
ആഭ്യന്തര തൊഴില്‍ ഓഫിസുകള്‍
ഫാര്‍മസികളില്‍ നിന്ന് പത്ത് ദിനാറിന് മുകളിലുള്ള പര്‍ച്ചേഴ്‌സ്