ADVERTISEMENT

അൽഐൻ ∙ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിചരിത്രം ഉൾപ്പെടെയുള്ള പുസ്തകങ്ങളുമായി 15–ാം അൽഐൻ പുസ്തകോത്സവത്തിന് തുടക്കമായി. 

സ്വദേശി എഴുത്തുകാരുടെ പഴയതും പുതിയതുമായ പുസ്തകങ്ങളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘വേഡ്സ് ഓഫ് എ ലീഡർ’ എന്ന പുസ്തകത്തിൽനിന്നുള്ള 5,000 പേജുകൾ ഉപയോഗിച്ച് സോളർ പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ 10 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും തയാറാക്കിയ കലാസൃഷ്ടിയും സന്ദർശകരെ ആകർഷിക്കുന്നു. 

എല്ലാ കണ്ണുകളും അൽഐനിലേക്ക് എന്ന പ്രമേയത്തിൽ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകമേള ഈ മാസം 23ന് സമാപിക്കും. പുസ്തകപ്രകാശനം, സംവാദം, ശിൽപശാല, കവിതാ പാരായണം, നാടകരചന, സെമിനാർ, സാംസ്കാരിക സമ്മേളനം തുടങ്ങി ഇരുനൂറിലേറെ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകരായ അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ അലി ബിൻ തമീം പറഞ്ഞു. 

അറബിക് നാടോടി സംഗീത പരമ്പര, തേനീച്ച വളർത്തൽ കർഷകയുമായി സംവാദം, ആരോഗ്യ ബോധവൽകരണം, അറബിക് സംഗീത കച്ചേരി തുടങ്ങി ഒട്ടേറെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

English Summary:

Al Ain Book Festival kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com