ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷർ വഴി ഒക്ടോബർ മാസത്തിൽ 63 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി റിപ്പോർട്ട് . ഈ ഇടപാടുകളിൽ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടുന്നു.

സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഐഡന്‍റിറ്റി വെരിഫിക്കേഷൻ, ദേശീയ ഐഡി കാർഡുകളുടെ ഇലക്ട്രോണിക് പുതുക്കൽ, ഫാമിലി റജിസ്ട്രേഷൻ തുടങ്ങിയ വ്യക്തിഗത സേവനങ്ങൾക്കായി 3.8 ദശലക്ഷത്തിലധികം ഇടപാടുകൾ നടന്നു. എക്സിറ്റ്, റീ എൻട്രി വീസകൾ, റസിഡൻസി പെർമിറ്റുകൾ, ഇലക്ട്രോണിക് പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

വാഹന റജിസ്ട്രേഷൻ പുതുക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വഴി കൈകാര്യം ചെയ്തു.

English Summary:

Over 6.3 million electronic transactions through the electronic platform Absher in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com