തെക്കൻ ഇറാനിൽ ഭൂചലനം
Mail This Article
×
അബുദാബി ∙ യുഎഇയുടെ സീസ്മിക് നെറ്റ്‌വർക്ക് തെക്കൻ ഇറാനിൽ 5.3 മാഗ്നിറ്റ്യൂഡ് ഭൂചലനം രേഖപ്പെടുത്തി. എന്നാൽ യുഎഇയിൽ ഇതിന്റെ പ്രകമ്പനമോ നാശനഷ്ടമോ മറ്റോ ഉണ്ടായിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇ സമയം രാവിലെ 8.59നായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. യുഎഇ ഒരു വലിയ ഭൂകമ്പ മേഖലയിലല്ലെങ്കിലും ഇറാനിലെ സാഗ്രോസ് പർവതനിരയ്ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നതെന്ന് ഭൂകമ്പ ശാസ്ത്രജ്ഞൻ മുഹമ്മദ് അൽഹസാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണിത്. യൂജിൻ പ്ലേറ്റിലേക്ക് പോകുന്ന അറേബ്യൻ പ്ലേറ്റിന്റെ ഭാഗമാണിത്. ഈ രണ്ട് ഫലകങ്ങളുടെ ചലനം തെക്കൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിൽ ഭൂകമ്പത്തിന് കാരണമാകുന്നു. യുഎഇയ്ക്ക് ചുറ്റുമുള്ള ആദ്യത്തെ ഭൂകമ്പ സ്രോതസ്സായി ഇത് കണക്കാക്കപ്പെടുന്നുവെന്നും അൽഹസാനി പറഞ്ഞു.
English Summary:
UAE's NCM Detects 5.3-Magnitude Earthquake in Southern Iran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.