ADVERTISEMENT

അബുദാബി ∙ യുഎഇ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി ലഭിക്കും. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി മാറും. 2024ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.

അതേസമയം, യുഎഇ പൊതുമേഖലയ്ക്ക് 4 ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2നാണ് 53–ാമത്  ദേശീയദിനം. ഈദ് അൽ ഇത്തിഹാദ്(ദേശീയപ്പെരുന്നാൾ) എന്ന പേരിലായിരിക്കും ഇനിമുതൽ ദേശീയദിനാഘോഷം നടക്കുക. വിവിധ എമിറേറ്റുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.

English Summary:

UAE National Day; 2 days holiday for private sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com