സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത
Mail This Article
×
ജിദ്ദ ∙ സൗദി അറേബ്യയിൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റിയാദ്, മദീന, ഖസിം, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, അൽ-ബഹ, അസീർ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, തബൂക്ക്, അൽ-ജൗഫ്, നജ്റാൻ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. താമസക്കാരോട് ജാഗ്രത പാലിക്കാനും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കാനും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളിൽ നിന്നുള്ള അപ്ഡേറ്റുകൾ പിന്തുടരാനും അധികൃതർ അഭ്യർത്ഥിച്ചു.
English Summary:
Chance of rain in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.