ADVERTISEMENT

ദുബായ് ∙ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് 'വയനാടിനു ഒരു കൈത്താങ്ങ്': എന്ന പേരിൽ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക  സംഘടനയുടെ ജോയിന്റ് സെക്രട്ടറി ജോമോൻ ജോർജ്  മന്ത്രി പി. രാജീവിന് കൈമാറി.

അന്തരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകുക, അശരണർക്കും രോഗികൾക്കും സഹായം നൽകുക, പഠന സഹായങ്ങൾ നൽകുക, വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2006 ലാണ് കൂട്ടായ്മ രൂപീകരിച്ചത്.

അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും യുഎഇയിലുള്ള പ്രവാസികളാണ് ഇതിലെ അംഗങ്ങൾ. അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ട്രഷറർ പീറ്റർ ജീവകാരുണ്യ വിഭാഗം കൺവീനർ സിജീഷിന് കൈമാറി.

English Summary:

Angamaly NRI Association hands over Wayanad flood relief fund to P Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com