ADVERTISEMENT

അബുദാബി ∙ മധ്യ പൗരസ്ത്യ രാജ്യങ്ങളും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിലെ ഏറ്റവും മികച്ച സാംസ്കാരിക പദ്ധതിക്കുള്ള പുരസ്കാരം അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്.  യുഎഇയിലെ മികച്ച സാംസ്കാരിക പദ്ധതിക്കുള്ള പുരസ്കാരവും ക്ഷേത്രം നേടി.

മികച്ച നിർമിതി, സാംസ്കാരിക പ്രധാന്യം, സമൂഹത്തിനു നൽകിയ മികച്ച സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് അംഗീകാരം. മിഡിൽ ഈസ്റ്റ് ഇക്കോണമിക് ഡൈജസ്റ്റ് ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മേഖലയിലെ 40 നിർമിതകളുമായി മൽസരിച്ചാണ് ബിഎപിഎസ് നേട്ടം കൈവരിച്ചത്. 

ബിഎപിഎസ് ഹിന്ദു മന്ദിർ. Image Credit: Facebook/ AbuDhabiMandir.
ബിഎപിഎസ് ഹിന്ദു മന്ദിർ. Image Credit: Facebook/ AbuDhabiMandir.

ക്ഷേത്രത്തിന്റെ നിർമിതിക്കും സാങ്കേതികത്തികവിനും അപ്പുറം ക്ഷേത്രം പ്രതിനിധാനം ചെയ്യുന്ന ഐക്യത്തിനും സഹോദര്യത്തിനും കൂടിയുള്ള അംഗീകാരമാണിതെന്നു  ക്ഷേത്രം മേധാവി ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു. ലോകമെമ്പാടും 1600 ക്ഷേത്രങ്ങൾ ബിഎപിഎസിനുണ്ടെങ്കിലും അബുദാബി ക്ഷേത്രം വേറിട്ടതും ചരിത്ര പ്രാധാന്യമുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ രൂപരേഖ, നിർമാണ രീതി, സാങ്കേതികത്തികവ്, പദ്ധതിയുടെ ഗുണഫലം, സുസ്ഥിരത എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്.  

English Summary:

BAPS Hindu Temple in Abu Dhabi Wins Best Cultural Project Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com