റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണ് കൊല്ലം സ്വദേശി മരിച്ചു
Mail This Article
×
റിയാദ് ∙ കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജൻ (57) റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫാഇൽജംഷിലായിരുന്നു ജോലി.
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രിക്, പ്ലമിങ് ജോലി ചെയ്തുവരികയായിരുന്നു. നടരാജന്റെയും സതീദേവിയുടെയും മകനാണ്. ഭാര്യ: അനിത. മകൾ: അശ്വതി. സംസ്കാരം പിന്നീട് നാട്ടിൽ.
English Summary:
Kollam native passed away - Anil Natarajan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.