ADVERTISEMENT

ദുബായ് ∙ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും എല്ലാം നോക്കി മികച്ചൊരു പങ്കാളിയെ കണ്ടെത്താൻ ഏറ്റവും നല്ല വഴികാട്ടിയാണ് എംഫോർമാരി. ദുബായിലുള്ള പ്രവാസികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനും പ്രൊഫൈലുകൾ ഉണ്ടാക്കാനും നവംബർ 30, ഡിസംബർ 1 തീയതികളിൽ എംഫോർമാരിയുടെ പ്രത്യേക വേദി ഉപയോഗിക്കാം. ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും.

എംഫോർമാരി യുഎഇയിൽ എത്തിയപ്പോൾ പ്രവാസികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നിരവധി പേരുടെ വിവാഹം എംഫോർമാരി മുഖേനെ നടന്നു. നിരവധി രക്ഷിതാക്കൾക്ക് അവരുടെ മക്കളുടെ വിവാഹകാര്യത്തിൽ കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങള്‍ നൽകാനും എംഫോർമാരി സഹായിച്ചു. ഇത്തവണ നൊവോട്ടലിലെ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് എംഫോർമാരിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കും. 

പ്രത്യേക വേദിയിൽ എത്തുന്നവർക്ക് പ്രത്യേക ഓഫറുകളും ഡിസ്ക്കൗണ്ടുകളും എംഫോർമാരി നൽകുന്നുണ്ട്. നിങ്ങളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രത്യേക എക്സിക്യൂട്ടിവിനെ തന്നെ നിയോഗിക്കാനും എംഫോർമാരിയിൽ അവസരമുണ്ട്.

പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർമാരി വഴി ഇതിനോടകം അനേകം പ്രവാസികൾ ജീവിതപങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മികച്ച അവസരമാണിത്. പ്രവാസി മലയാളികളിൽ നിന്നു തന്നെ വിവാഹബന്ധം ആഗ്രഹിക്കുന്നവർക്ക് താൽപര്യമുള്ള പ്രൊഫൈലുകൾ കണ്ടെത്തി എത്രയും പെട്ടെന്നു വിവാഹം ഉറപ്പിക്കാനും യോജിച്ച അവസരമാണിത്. 

English Summary:

M4Marry will Host Couples Meet in Dubai on November30 and December 01

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com