സൗദിയിൽ ബാങ്ക് വായ്പകളില്‍ 12 ശതമാനം വളര്‍ച്ച
Mail This Article
ജിദ്ദ∙ സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പകളില്‍ 12.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇക്കഴിഞ്ഞ മൂന്നാം പാദാവസനത്തോടെ വായ്പകള്‍ 2,853 ബില്യൻ റിയാലായി ഉയര്‍ന്നു. 2023 മൂന്നാം പാദത്തില്‍ ഇത് 2,543 ബില്യൻ റിയാലായിരുന്നു. ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പകളില്‍ 310 ബില്യൻ റിയാലിന്‍റെ വര്‍ധന രേഖപ്പെടുത്തി. ബാങ്ക് വായ്പകളില്‍ 48 ശതമാനം ദീര്‍ഘകാല വായ്പകളാണ്. ഈ വിഭാഗത്തിലെ 1,354 ബില്യൻ റിയാലിന്‍റെ ലോണുകള്‍ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 225.2 ബില്യൻ റിയാല്‍ വ്യക്തിഗത വായ്പകളാണ്.
ഒരു കൊല്ലത്തിനിടെ ഹ്രസ്വകാല വായ്പകളില്‍ 12.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഹ്രസ്വകാല വായ്പകള്‍ 947.8 ബില്യൻ റിയാലില്‍ നിന്ന് 1,066 ബില്യൻ റിയാലായി ഉയര്‍ന്നു. ഇടത്തരംകാല വായ്പകള്‍ ഇക്കാലയളവില്‍ 16.9 ശതമാനം തോതില്‍ ഉയര്‍ന്ന് 369.4 ബില്യൻ റിയാലില്‍ നിന്ന് 431.7 ബില്യൻ റിയാലായി. ദീര്‍ഘകാല വായ്പകളില്‍ 10.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ദീര്‍ഘകാല വായ്പകള്‍ 1,226 ബില്യൻ റിയാലില്‍ നിന്ന് 1,354 ബില്യൻ റിയാലായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ വ്യക്തിഗത വായ്പകള്‍ 20.1 ശതമാനം തോതില്‍ ഉയര്‍ന്നതായും സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.