ADVERTISEMENT

ദുബായ് ∙ അൽ അജ്ബൻ ചിക്കൻ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കായി സ്വാദൂറും വിഭവം തയ്യാറാക്കുന്നവരാണോ നിങ്ങൾ, എങ്കിൽ പുതുപുത്തൻ ഐഫോൺ–16 സ്വന്തമാക്കാം. നാലു പതിറ്റാണ്ടുകാലമായി യുഎഇയിലെ ഭക്ഷണപ്രേമികളുടെ തീൻമേശയിൽ സ്ഥാനം പിടിച്ച അൽ അജ്ബൻ ചിക്കൻ രാജ്യത്തിന്‍റെ 53–ാമത് ദേശീയ ദിനം ആഘോഷമാക്കാൻ ഉപഭോക്താക്കൾക്കായി ആകർഷകമായ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

1981 മുതൽ യുഎഇയിലെ ചിക്കൻ ഭക്ഷണപ്രിയർക്കിടയിൽ പ്രശസ്തമാണ് അൽ അജ്ബൻ ചിക്കൻ. ഗുണമേന്മയും ഗുണ നിലവാരവും ഉറപ്പാക്കാൻ പ്രാദേശിക ഫാമുകളിൽ നിന്നും ഫ്രഷ് ചിക്കൻ നേരിട്ടാണ് ഉപഭോക്താക്കൾക്കായി എത്തിക്കുന്നത് എന്നതാണ് അൽ അജ്ബന്റെ സവിശേഷത.  തദ്ദേശീയ ഗുണനിലവാരം പ്രോത്സാഹിപ്പിക്കുകയെന്ന യുഎഇയുടെ വീക്ഷണത്തെ പിന്തുണക്കാൻ ഉപഭോക്താക്കളിലേക്ക് അൽ അജ്ബൻ ചിക്കൻ ഉൽപന്നങ്ങൾ എത്തിക്കുന്നതു വരെയുള്ള ഓരോ പ്രക്രിയകളിലും പുതുമയും രുചിയും നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

ജനങ്ങളെ ഒരുമിച്ചു ചേർക്കുന്നതിലും രാഷ്ട്രത്തെ വാർത്തെടുക്കുന്നതിലും ഭക്ഷണത്തിന് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. യുഎഇയുടെ 53–ാമത് ദേശീയ ദിനാഘോഷം കൂടുതൽ സവിശേഷമാക്കാനായി ആകർഷകമായ മത്സരപരിപാടികളാണ് അൽ അജ്ബൻ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 23 മുതൽ ഡിസംബർ 8 വരെ ഉപഭോക്താക്കൾക്ക് 10 പുതുപുത്തൻ ഐഫോൺ 16 മോഡൽ മൊബൈൽ ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ അൽ അജ്ബൻ ചിക്കന്‍റെ ഏതെങ്കിലും ഒരു ഉൽപന്നം വാങ്ങണം. മത്സര സ്റ്റിക്കർ പതിച്ച പാക്കറ്റ് ആയിരിക്കണം വാങ്ങിയതെന്ന് ഉറപ്പാക്കാൻ മറക്കേണ്ട. മത്സരത്തിൽ പങ്കെടുക്കാൻ 5 ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

എന്തൊക്കെ ചെയ്യണം
∙ അൽ അജ്ബൻ ചിക്കന്റെ ഏതെങ്കിലും ഒരു ഉൽപന്നം വാങ്ങുക.
∙ പാക്കറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം.
∙ മൈക്രോസൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുക.
∙ പർച്ചേസ് ബില്ല് അറ്റാച്ച് ചെയ്യുക.
∙ വിവരങ്ങൾ സബ്മിറ്റ് ചെയ്യുക.
മത്സരത്തെക്കുറിച്ചും അൽ അജ്ബൻ ചിക്കനെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ അറിയാൻ https://alajbannationaldaycompetition.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

English Summary:

Al Ajban Chicken is Offering a Chance to Win an iPhone 16 as Part of the UAE National Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com