ADVERTISEMENT

അബുദാബി ∙ കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മിക്ക് സമ്മാനിച്ചു. 

ലോക സമാധാനത്തിനും സഹിഷ്ണുതയ്ക്കും നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം. അബുദാബി നാഷനൽ തിയറ്ററിൽ നടന്ന സാഹിത്യോത്സവിന്റെ സമാപനച്ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. ചടങ്ങിൽ മേജർ ജനറൽ അബ്ദുല്ല അസ്സയിദ്, സുൽത്താൻ അൽ ഷിഹി, ജവാദ് അൽ ഒബൈദി, ഫാ.ബി ഷോയി (ഈജിപ്ത്), മുഹമ്മദ് അബ്ദുൽറഹീം അൽ ഹാഷിമി, ഹസൻ ഹമ്മാദി, ഡോ.ബു അബ്ദുല്ല, നാസർ അൽ ഹമ്മാദി, ഹാതിം അലി അൽ നൊവൈസി, പി.ബാവഹാജി (ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ) തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Kalalayam Samskarika Vedi Tolerance Award to UAE President's Religious Adviser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com