ADVERTISEMENT

അബുദാബി ∙ റോഡപകടങ്ങൾ വഴിയുള്ള മരണങ്ങളിൽ 50% കുറവ് രേഖപ്പെടുത്തിയ ലോകത്തെ 10 രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. ബെലാറസ്, ബ്രൂണെ, ഡെൻമാർക്ക്, ജപ്പാൻ, ലിത്വാനിയ, നോർവേ, റഷ്യ, ട്രിനിഡാഡ്, ടൊബാഗോ, വെനസ്വേല എന്നിവയാണ് മറ്റ് രാജ്യങ്ങൾ.  

എങ്കിലും, റോഡപകടം വഴി മരണം സംഭവിക്കുന്ന യുവജനങ്ങളുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്ക് യുഎഇയിലാണ്. റോഡ് ട്രാഫിക് പരുക്കുകൾ മേഖലയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായും തുടരുന്നുവെന്ന് അബുദാബിയിൽ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ പ്രാദേശിക റോഡ് സുരക്ഷാ റിപോർട്ടിന്റെ ആരംഭത്തിൽ വിദഗ്ധർ വിശദീകരിച്ചു. 

2021-ൽ ലോകത്തെങ്ങുമുള്ള റോഡ് ട്രാഫിക് അപകടങ്ങളിൽ 1.19 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് 100,000 ആളുകൾക്ക് 15 മരണങ്ങൾ എന്നതിന് തുല്യമാണ്. ആരോഗ്യത്തെയും വികസനത്തെയും സാരമായി ബാധിക്കുന്ന, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ചെറുപ്പക്കാരുടെ ഇടയിലെ റോഡപകടങ്ങൾ മരണത്തിന്റെ ഒരു പ്രധാന കാരണമായി തുടരുന്നു. ഒരു ലക്ഷം ജനസംഖ്യയിൽ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന മരണനിരക്ക് ഈ പ്രദേശത്തിനാണെന്ന് റിപോർട്ടിന്റെ പ്രധാന കണ്ടെത്തലുകളിൽ പറയുന്നതായി ലോകാരോഗ്യ സംഘടനയുടെ ആക്രമണ–പരുക്ക് തടയുന്നതിനുമുള്ള പ്രാദേശിക ഉപദേഷ്ടാവ് ഡോ.ഹാല സാക്ർ പറഞ്ഞു.  

2018-ലെ  റിപോർട്ടിന് ശേഷം കുറച്ച് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. അതിനർഥം കൂടുതൽ ജാഗ്രത ആവശ്യമാണ് എന്നതാണ്. 2021-2030-ൽ റോഡ് സുരക്ഷാ പ്രവർത്തനത്തിന്  ഒരു ദശാബ്ദത്തിന്റെ കാലയളവുണ്ട്. ഈ ദശകത്തിലെ ആഗോള ലക്ഷ്യം 2030 ആകുമ്പോഴേയ്ക്കും റോഡ് ട്രാഫിക് മരണങ്ങളും ഗുരുതരമായ പരുക്കുകളും 50 ശതമാനമെങ്കിലും കുറയ്ക്കുക എന്നതാണ്.  

English Summary:

UAE Among top 10 Countries to Cut Road Fatalities by 50%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com