ADVERTISEMENT

ദുബായ് ∙  യുഎഇയുടെ 53-ാമത് ദേശീയ ദിനം ഈ മാസം 25 മുതൽ ഡിസംബർ 4 വരെ ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കും. സാംസ്കാരിക പരിപാടികൾ, വെടിക്കെട്ടുകൾ, ഡ്രോൺ ഷോകൾ, വൈവിധ്യമാർന്ന ഭക്ഷണ അനുഭവങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ പരിപാടികൾ അരങ്ങേറും.

രാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉൾക്കൊള്ളുന്ന അനുഭവങ്ങളായിരിക്കും സന്ദർശകർക്ക് ലഭിക്കുകയെന്ന് അധികൃതർ പറഞ്ഞു. ഐക്കണിക് അലങ്കാരങ്ങളും ലൈറ്റിങ് ഡിസ്‌പ്ലേകളും ഉപയോഗിച്ച്  ഗ്ലോബൽ വില്ലേജ് മാറ്റിമറിക്കപ്പെടും. അതിന്റെ ഗേറ്റുകളും ലാൻഡ്‌മാർക്കുകളും യുഎഇ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കുന്നതുമാണ്.  

uae-national-day-global-village-to-celebrate-eid-al-etihad-with-fireworks-drone-display-music-show
Image Credit: Global Village.

യുഎഇ പതാകയുടെ നിറങ്ങൾ ആകാശത്തെ പ്രകാശിപ്പിക്കുന്ന മനോഹരമായ കരിമരുന്ന് പ്രകടനം  29 മുതൽ ഡിസംബർ 3 വരെ രാത്രി 9നാണ് നടക്കുക. ഡിസംബർ 2ന് സന്ദർശകർക്ക്  പ്രത്യേക ഡ്രോൺ പ്രദർശനം ആസ്വദിക്കാം. ഡിസംബർ 1 മുതൽ 3 വരെ ആഗോളഗ്രാമത്തിന്റെ പ്രധാന വേദിയിൽ അവതരിപ്പിക്കുന്ന 'ഹവാ ഇമാറാതി' എന്ന ഗംഭീര തിയറ്റർ പരിപാടിയാണ് ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം. 

1971-ൽ യുഎഇയുടെ രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ഒരു എമിറാത്തി കല്യാണം ചിത്രീകരിക്കുന്ന, 40 ലേറെ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള ഒന്‍പത് അതിമനോഹര രംഗങ്ങളിലൂടെ ഓപറ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും. പരമ്പരാഗത വേഷവിധാനങ്ങളും പാട്ടുകളും നൃത്തങ്ങളും പുത്തൻ ക്രിയാത്മക വീക്ഷണത്തോടെ പ്രദർശിപ്പിക്കും. ദിവസവും രാത്രി 7.05 നും 9.40 നും രണ്ടു പ്രാവശ്യം പരിപാടി അരങ്ങേറും.പാർക്കിലുടനീളമുള്ള ആഘോഷങ്ങൾക്ക് കലാ സാംസ്കാരിക ഭാവം നൽകി അതിഥികൾക്ക് ലിവ, ഹർബിയ തുടങ്ങിയ എമിറാത്തി ബാൻഡുകളുടെ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാം.  

യുഎഇ പവിലിയൻ, 971 പവിലിയൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ പവലിയൻ തുടങ്ങിയ പവിലിയനുകളിൽ ദേശീയ ദിന സുവനീറുകൾ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ഷോപ്പിങ് അവസരങ്ങളും ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ പ്രവർത്തിക്കുന്ന ഹെറിറ്റേജ് വില്ലേജിൽ ആധികാരികമായ എമിറാത്തി കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കും. ഇത് അതിഥികൾക്ക് രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നു. ലുഖൈമത്ത്, റെഗാഗ് ബ്രെഡ് തുടങ്ങിയ ആരാധകരുടെ പ്രിയപ്പെട്ടവ ഉൾപ്പെടെ വിവിധ കിയോസ്‌കുകളിൽ ഭക്ഷണ പ്രേമികൾക്ക് പരമ്പരാഗത എമിറാത്തി പാചകരീതികളും ആസ്വദിക്കാം.

English Summary:

UAE National Day: Global Village to Celebrate Eid Al Etihad with Fireworks, Drone Display, Music Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com