കെഎംസിസി അബുദാബി കബഡി ടൂർണമെന്റ് ഡിസംബർ 15ന്
Mail This Article
×
അബുദാബി ∙ കെഎംസിസി അബുദാബി കായിക വിഭാഗം സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റ് ഡിസംബർ 15ന് ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കും. വിവിധ എമിറേറ്റുകളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുക്കും. ഇന്ത്യ കബഡി ഫെഡറേഷനുമായി സഹകരിച്ചു നടത്തുന്ന ടൂർണമെന്റിൽ ഇന്ത്യൻ പ്രോ ലീഗ് പ്ലെയേഴ്സിലെ കളിക്കാർ ഓരോ ടീമിനു വേണ്ടിയും അണിനിരക്കും. ആദ്യ 4 സ്ഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
പോസ്റ്റർ പ്രകാശനം യുഎഇ കെഎംസിസി വർക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി നിർവഹിച്ചു. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, വി.പി.കെ.അബ്ദുല്ല, ഹിദായത്തുല്ല പറപ്പൂർ, ബി.സി.അബൂബക്കർ, അഡ്വ കെ.വി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
KMCC Abu Dhabi Kabaddi Tournament on 15th December
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.