ADVERTISEMENT

ദുബായ് ∙ ചിത്രകലയ്ക്കും അതിന്റെ പരിപോഷണത്തിനും ഒരു പുരുഷായുസ്സ് മുഴുവൻ സമർപ്പിച്ച പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടിയെക്കുറിച്ച് ലോകം കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും ഇതിനായി ട്രസ്റ്റോ ഫൗണ്ടേഷനോ രൂപീകരിച്ച് പ്രവർത്തിക്കണമെന്നും എഴുത്തുകാരൻ പ്രഫ.ജോർജ് ഓണക്കൂർ പറഞ്ഞു. ദുബായിൽ പൊറിഞ്ചുക്കുട്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചിത്രകലയിൽ വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനായിരുന്നു പൊറിഞ്ചുക്കുട്ടി. മഹേഷ് പൗലോസ് എഴുതിയ ചിത്രകലയിലെ ഏകാന്തപഥികൻ എന്ന പൊറിഞ്ചുക്കുട്ടിയെക്കുറിച്ചുള്ള പുസ്തകം ഇതിനകം ഇറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രചനാ പാടവത്തെക്കുറിച്ച് കൂടുതൽ ആധികാരിക പഠനങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ, ചിത്രകലാ വിദ്യാർഥികൾക്ക് അദ്ദേഹത്തിന്റെ പേരിൽ സ്കോളർഷിപ് നൽകാൻ കുടുംബം മുന്നോട്ടുവരണമെന്നും ജോർജ് ഓണക്കൂർ അഭ്യർഥിച്ചു.

പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി ദുബായിൽ (ഫയൽ ചിത്രം). ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി ദുബായിൽ (ഫയൽ ചിത്രം). ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും മുൻ വൈസ് ചെയർമാനും ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലും തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്ന, തൃശൂർ  കേച്ചേരി ചിറനെല്ലൂർ സ്വദേശി പൊറിഞ്ചുക്കുട്ടി(91) 2023 നവംബർ 18ന് ദുബായിൽ മകന്റെ വീട്ടിലായിരുന്നു അന്തരിച്ചത്.

പൊറിഞ്ചുക്കുട്ടിയുടെ ഭാര്യ എലിസബത്ത് പൊറിഞ്ചുക്കുട്ടി, മകനും ദുബായ് ഗവ. മീഡിയ ഓഫീസ് സീനിയർ എഡിറ്ററുമായ ബൈജു ഫ്രാൻസിസ്, മകൾ ആശ, സഈദാ ബീഗം, സഞ്ജീവ് നായർ, എഴുത്തുകാരൻ മഹേഷ് പൗലോസ്, ആദർശ് ജോർജ്, ബിന്ദു സഞ്ജീവ്, ജോർജ് കുരുവിള, കവിതാ മാത്യു, ആശാ ദാസ് എന്നിവരും സംബന്ധിച്ചു.

English Summary:

RENOWED ARTIST PROF. CL PORINJUKKUTTY 1ST DEATH ANNIVERSARY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com