ADVERTISEMENT

അബുദാബി ∙ യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്കായി ഒത്തുചേരുമ്പോൾ  ക്രമരഹിതമായ പ്രകടനങ്ങളോ ഒത്തുചേരലുകളോ അനുവദനീയമല്ലെന്നും സ്റ്റണ്ടുകൾ നടത്തുകയോ ട്രാഫിക് തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നുമുള്ളതടക്കം  ആഭ്യന്തര മന്ത്രാലയം ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

യുഎഇ നിവാസികൾ ഡിസംബർ 2 ന് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കാനും വർഷത്തിലെ അവസാന വാരാന്ത്യം ആസ്വദിക്കാനും തയ്യാറെടുക്കുമ്പോൾ ആവശ്യമായ എല്ലാ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു. അപകടസാധ്യതകളോ തടസ്സങ്ങളോ ഒഴിവാക്കുന്നതോടൊപ്പം എല്ലാവർക്കും സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ. ആഘോഷങ്ങൾക്കായി കൂട്ടുകാരുമായോ കുടുംബത്തോടൊപ്പമോ പുറപ്പെടുമ്പോൾ  മാർഗനിർദേശങ്ങൾ ശ്രദ്ധിക്കുക. ട്രാഫിക് ക്രമവും വാഹന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട  14 മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.

 യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം
യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം

പ്രധാന നിയമങ്ങളും മാർഗനിർദേശങ്ങളും
∙ ക്രമരഹിതമായ പ്രകടനങ്ങളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. 
∙ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.  
∙ ഡ്രൈവർമാരോ യാത്രക്കാരോ കാൽനടയാത്രക്കാരോ പാർട്ടി സ്പ്രേകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.  
∙ വാഹനത്തിന്റെ മുന്നിലും പിന്നിലും ലൈസൻസ് പ്ലേറ്റുകൾ ദൃശ്യമാണെന്ന് ഉറപ്പാക്കുക; വാഹനത്തിന്റെ നിറത്തിൽ മാറ്റം വരുത്തുകയോ മുൻവശത്തെ ജനാലകൾ ഇരുണ്ടതാക്കുകയോ അല്ലെങ്കിൽ നിറം നൽകുകയോ ചെയ്യരുത്.  
∙ ഈദ് അൽ ഇത്തിഹാദിന് മാത്രമുള്ളതും ഔദ്യോഗിക മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നില്ലെങ്കിൽ വാഹനത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റിക്കറുകളും അടയാളങ്ങളും ലോഗോകളും സ്ഥാപിക്കരുത്.  
∙ ഒരു വാഹനത്തിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ കവിയരുത്,  കാറിന്റെ ജനാലകളിലൂടെയോ സൺറൂഫിലൂടെയോ ആരെയും പുറത്തിറങ്ങരുത്. 
∙ വാഹനത്തിൽ അനധികൃത മാറ്റങ്ങൾ വരുത്തുകയോ ശബ്ദമുണ്ടാക്കുന്നതോ കാഴ്ചയെ തടസ്സപ്പെടുത്തുന്നതോ ആയ ലൈസൻസില്ലാത്ത കാര്യങ്ങൾ ചേർക്കുന്നത് ഒഴിവാക്കുക.  
∙ ഗതാഗതം തടസ്സപ്പെടുത്തരുത്, അടിയന്തര വാഹനങ്ങൾക്കായി റോഡുകൾ തടയരുത് (ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് പട്രോളിങ്).
∙ ഉൾപ്രദേശങ്ങളിൽ അല്ലെങ്കിൽ മറ്റു റോഡുകളിൽ സ്റ്റണ്ടുകൾ നടത്തരുത്.      
∙ വാഹനത്തിന്റെ വശമോ മുൻഭാഗമോ പിൻഭാഗമോ സ്റ്റിക്കറുകൾ കൊണ്ട് മൂടരുത്. ദൃശ്യപരത തടയുന്ന സൺഷേഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.  
∙ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത സ്കാർഫുകൾ മാത്രം ധരിക്കുക.  
∙ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പതാക മാത്രം ഉയർത്തുക; മറ്റ് രാജ്യങ്ങളുടെ പതാകകൾ അനുവദനീയമല്ല. 
∙ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ഔദ്യോഗികമായി ബന്ധപ്പെട്ട പാട്ടുകളുടെയും ഗാനങ്ങളുടെയും അളവ് പരിമിതപ്പെടുത്തുക.  
∙ ഡെക്കറേഷൻ ഷോപ്പുകളും ഡ്രൈവർമാരും ഈദ് അൽ ഇത്തിഹാദിന് പ്രത്യേകമായി യുഎഇ പതാകയോ അനുബന്ധ സ്റ്റിക്കറുകളോ അല്ലാതെയുള്ള സ്റ്റിക്കറുകളും പതാകകളും ഒട്ടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. 

 യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം
യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം

രാജ്യത്ത് വിവിധ പരിപാടികളും ഷോപ്പിങ് ഡീലുകളും
ഡിസംബർ 2 നും 3 നും പൊതു അവധിയായതിനാൽ താമസക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യം ലഭിക്കും. വിവിധ എമിറേറ്റുകളിൽ ദേശീയത തുടിക്കുന്ന ഒട്ടേറെ പരിപാടികളും ഷോകളും അരങ്ങേറും.  

 യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം
യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം

ദുബായിൽ
അതേസമയം, ഷോപ്പിങ് ഡീലുകൾ, അക്രോബാറ്റുകൾ, സംഗീത പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗങ്ങൾ, തത്സമയ പാചകങ്ങൾ എന്നിവയുമായി ദുബായ് നാളെ( 28) മുതൽ ഡിസംബർ 3 വരെ ആറ് ദിവസത്തെ നടത്തും.  

 യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം
യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം

ഷാർജയിൽ
ഷാർജയിൽ ഡിസംബർ 1, 2 തീയതികളിൽ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. ഷാർജയുടെ ആഘോഷ പരിപാടി നഗരത്തിലെ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉടനീളം പരിപാടികൾ നടത്തും. എല്ലാവർക്കും ആസ്വദിക്കാനുള്ള പരിപാടികളായിരിക്കും ഇവ.  ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളിൽ രാജ്യത്തിൻ്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കും. 

 യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം
യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം

അല്‍ ഐനിൽ
അൽ ഐനിലെ 'അത്ഭുതകരമായ പ്രകൃതിദൃശ്യങ്ങൾ'ക്കിടയിലാണ്  പരിപാടികൾ നടക്കുക.  

 യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം
യുഎഇ ദേശീയദിനാഘോഷം. ഫയല്‍ചിത്രം : വാം

ഉമ്മുൽഖുവൈനിൽ
കരിമരുന്ന് പ്രയോഗം, പരേഡുകൾ, മാജിക് ഷോകൾ എന്നിവയും മറ്റു പരിപാടികളുമായി 5 ദിവസത്തെ ആഘോഷങ്ങൾ ഉമ്മുൽ ഖുവൈനിൽ അരങ്ങേറും. ഇൗ മാസം 29 മുതൽ ഡിസംബർ 3  വരെ അൽ ഖോർ വാട്ടർഫ്രണ്ടിൽ ഒന്നിലധികം ഷോകളിലൂടെ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കും. 

ഫുജൈറയിൽ
ഈ ദേശീയദിനത്തിന്  ഒട്ടേറെ ആഘോഷ പരിപാടികൾ ഫുജൈറയും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ ദിബ്ബ അൽ ഫുജൈറ, അൽ തവീൻ, അൽ ഖരിയ, മസാഫി, അൽ സെയ്ജി, വം, മുർബ, അവ്‌ഹാല, മറ്റ് പ്രദേശങ്ങൾ എന്നിവയുൾപ്പെടെ എമിറേറ്റിലെ ഒന്നിലേറെ സ്ഥലങ്ങളിൽ പരിപാടികൾ നടക്കും.

English Summary:

UAE's 53rd National Day Celebrations: Ministry of Home Affairs Issues Key Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com