ജനകീയ ഉത്സവമായി നവംബർ മിസ്റ്റ്
Mail This Article
ദമാം ∙ നവോദയ കോബാർ റീജിയണൽ കമ്മിറ്റിയും കോബർ ഏരിയ കുടുംബവേദിയും സംയുക്തമായി ഈആർ ഈവന്റ്സിന്റെ ബാനറിൽ സംഘടിപ്പിച്ച നവംബർ മിസ്റ്റ് കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ജനകീയ ഉത്സവമായി മാറി. ദമാമിലെ കൊബ്രാ പാർക്കിൽ സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിച്ച പരിപാടിയിൽ മലയാളികളും ഇതര സംസ്ഥാനക്കാരും സ്വദേശികളും ഉൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുത്തു.
നാട്ടിൽ നിന്നുമെത്തിയ സിനിമാ പിന്നണി ഗായിക സായനോര ഫിലിപ്പ്, ഗായകൻ അൻവർ സാദത്ത്, ലിബിൻ സക്കറിയ, സൗദി മലയാളി ഗായിക ദേവിക തുടങ്ങിയവർ ജനപ്രിയ ഗാനങ്ങളുമായി തടിച്ചുകൂടിയ ആസ്വാദകരെ സംഗീത ലഹരിയിൽ ആറാടിച്ചു. കലാഭവൻ നസീബ്, പ്രണവ് എന്നിവരുടെ മിമിക്രിയും ഹാസ്യാവതാരണവും നടത്തി.. ജിനു നസീർ അവതാരകയായിരുന്നു.
നവോദയയുടെ വിവിധ ഏരിയ കമ്മിറ്റികളുടെയും കിഴക്കൻ പ്രവിശ്യയിലെ നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തിലും അവതരിപ്പിച്ച നൃത്ത രൂപങ്ങളും, നാടൻ കലാരൂപങ്ങളും വേദിയിലെത്തി. വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങൾ ഉൾപെടുത്തിയ ഫുഡ് കോർട്ട്കളും കോബ്രാ പാർക്കിൽ ഒരുക്കിയിരുന്നു. നടന്ന സാംസ്കാരിക സമ്മേളനത്തിൽ, നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, രക്ഷാധികാരി സമിതി അംഗം പവനൻ മൂലക്കിൽ , നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര,പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, സ്വാഗത സംഘം ചെയർമാൻ വിദ്യാധരൻ കൊയാടൻ, ജനറൽ കൺവീനർ നിഹാസ് കിളിമാനൂർ എന്നിവർ പ്രസംഗിച്ചു.