ADVERTISEMENT

ദുബായ് ∙ യുഎഇ ദേശീയ ദിന അവധിയോടനുബന്ധിച്ച് ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.  ഡിസംബർ 2, 3 തീയതികളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ പുലർച്ചെ 12.30 വരെ ടിആർ17 സർവീസ് നടത്തും.

മൂന്ന് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇൗ സർവീസിന് താമസക്കാരും വിനോദസഞ്ചാരികളും ഒരൊറ്റ ടിക്കറ്റ് മാത്രം വാങ്ങിയാൽ മതി എന്നതാണ് പ്രത്യേകത. ഫെറികൾ 25 മിനിറ്റ് ഇടവിട്ട് പ്രവർത്തിക്കും.

ദുബായ് ഫെസ്റ്റിവൽ സ്റ്റേഷൻ, ജദ്ദാഫ് സ്റ്റേഷൻ, ക്രീക്ക് ഹാർബർ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലേയ്ക്കാണ് സർവീസ്. ജലയാത്രയിലൂടെ ദുബായ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ അവസരമാണിതെന്ന് അധികൃതർ പറഞ്ഞു.

English Summary:

RTA launches new ferry service to help you enjoy Dubai with a single ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com