ADVERTISEMENT

ദുബായ് ∙ ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 7 ഡിഗ്രി സെൽഷ്യസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി. രാജ്യത്തിന്റെ കുറഞ്ഞ താപനില തീരപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസിൽ താഴെയും ഉൾപ്രദേശങ്ങളിൽ 14 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) കണക്കനുസരിച്ച് ഈ ആഴ്ച രാജ്യത്ത് മഴ പെയ്തതിന് ശേഷം ഇന്നലെ താപനില 5 മുതൽ 7 ഡിഗ്രി വരെ കുറഞ്ഞു. ഭാഗികമായി മേഘാവൃതമായ ആകാശവും പകൽ സമയത്ത് ശരാശരി 25 ഡിഗ്രി സെൽഷ്യസ് താപനിലയും ഉള്ള സുഖകരമായ കാലാവസ്ഥയാണ് ഇന്ന്. ഉച്ചവരെ മിക്കയിടത്തും തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.

തീരപ്രദേശങ്ങളിൽ  ഉച്ചതിരിഞ്ഞ് 24 മുതൽ 28 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 25 മുതൽ 30 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പർവതപ്രദേശങ്ങളിൽ 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഇടയ്ക്ക് പൊടിക്കാറ്റും വീശുന്നുണ്ട്.  ചില പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു.  അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ വളരെ പ്രക്ഷുബ്ധവും ഒമാൻ കടൽ ഇടയ്‌ക്ക് പ്രക്ഷുബ്ധവുമായി മാറും.

English Summary:

UAE is transitioning to a cooler climate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com