ക്യാംപസ് ലീഗ് ഖത്തർ ഫുട്ബോളിൽ മുക്കം എം.എ.എം.ഒ കോളജ് ഖത്തർ അലമ്നൈ ജേതാക്കൾ
Mail This Article
ദോഹ ∙ ഖത്തർ സ്റ്റാർസ് ലീഗ് (QSL) മുഖ്യ സ്പോൺസറായ മുക്കം എം.എ.എം.ഒ കോളജ് അലമ്നൈ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രഥമ ക്യാംപസ് ലീഗ് ഫുട്ബോളിൽ ആതിഥേയർക്ക് കിരീടം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ മുക്കം എം.എ.എം.ഒ ഖത്തർ അലമ്നൈ ടീം പരാജയപ്പെടുത്തിയത്.ഖത്തറിലെ 12 കോളജ് അലമ്നൈ യുടെ മികച്ച ടീമുകൾ തമ്മിൽ മാറ്റുരച്ച മേള നാട്ടിലെ സെവൻസ് ഫുട്ബോൾ ആവേശത്തിന്‍റെ പുനരാവിഷ്കാരം കൂടിയായി മാറി.
മേളയിലെ വിജയികൾക്ക് ഖത്തർ സ്റ്റാർസ് ലീഗിന്‍റെ കമ്മ്യുണിറ്റി റിലേഷൻ തലവൻ നാസർ മുബാറക് അൽ കുവാരി ട്രോഫികൾ സമ്മാനിച്ചു. വരും വർഷങ്ങളിലും ക്യാംപസ് ലീഗ് ടൂർണമെന്‍റിന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഇ. പി. അബ്ദുറഹിമാൻ, സംഘാടക സമിതി ചെയർമാൻ അഷ്‌റഫ് ബ്രില്ല്യന്‍റ്, കൺവീനർ ഷംസു കൊടുവള്ളി,ചീഫ് കോർഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ, പ്രസിഡന്‍റ് ഇല്ല്യാസ് കെൻസ, ഷാഫി ചെറൂപ്പ, ലബീബ് പാഴൂർ, ജാബിർ പന്നൂർ, മെഹ്ഫിൽ ,ജാബിർ ചെറുവാടി, അബ്ബാസ് മുക്കം, അമീൻ എം. എ, ഷാഹിദ്, ജലീൽ, ഹർഷാദ്, സുബൈർ, ഹാരിസ്, മുഹമ്മദ് ചെറുവാടി ,അഫ്സൽ കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാംപസ് ലീഗിനോട് അനുബന്ധിച്ചു കുട്ടിൽകൾക്കുള്ള കളറിങ് മത്സരത്തിന് ദൗലത്, സജ് ന സലീം, ഷാജില, ഷബാന, ഷഫീല, ഫസ് ന തുടങ്ങിയവരും മാർച്ച് പാസ്ററ് ഷമീർ ചേന്ദമങ്ങല്ലൂർ , നിഷാദ്, അഫ്സൽ മാവൂർ തുടങ്ങിയവരും നേതൃത്വം നൽകി വിവിധ സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു. സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു.