എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ തിരിച്ചയച്ച് കുവൈത്ത്
Mail This Article
×
കുവൈത്ത് സിറ്റി ∙ എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ കുവൈത്ത് തിരിച്ചയച്ചു. വാർഷിക എയ്ഡ്സ് ആൻഡ് വെനീറിയൽ ഡിസീസസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സിനെതിരെ കുവൈത്ത് ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
എച്ച്ഐവി ബാധിതരായ 90% പേരെയും തിരിച്ചറിയുക, അവരുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കുക, 90% പേർക്കും ഫലപ്രദമായ ചികിത്സ നൽകുക തുടങ്ങി യുഎൻ എയ്ഡ്സിന്റെ 90-90-90 ലക്ഷ്യങ്ങൾ കുവൈത്ത് നേടിയതായും ചൂണ്ടിക്കാട്ടി. ദേശീയ എയ്ഡ്സ് സ്ട്രാറ്റജി 2023-2027ന്റെ ഭാഗമായി 2025 ഓടെ 95-95-95 ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ പരിശോധനയും കൗൺസിലിങും നൽകുന്നുണ്ട്.
English Summary:
Kuwait Deports more than 100 Expats with HIV
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.