ADVERTISEMENT

കുവൈത്ത് സിറ്റി ∙ മിഷ്‌രിഫ് ഇന്‍റർനാഷനൽ ഫെയറിൽ കഴിഞ്ഞ പത്ത് ദിവസമായി നടന്നുവന്ന 47-ാമത് കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് ശനിയാഴ്ച തിരശ്ശീല വീണു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബായുടെ രക്ഷാകർതൃത്വത്തിൽ നടന്ന മേളയിൽ 400 പ്രസിദ്ധീകരണ സ്ഥാപനങ്ങളും 187 ഏജന്‍റുമാരും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതുതായി 38 പേർ പങ്കെടുത്തു.

കുവൈത്ത് രാജ്യാന്തര പുസ്തകമേള
കുവൈത്ത് രാജ്യാന്തര പുസ്തകമേള∙ ചിത്രം: മനോരമ

3,93,000 പുസ്തകപ്രേമികൾ ഹാൾ നമ്പർ 5, 6, 7 എന്നിവിടങ്ങളിലായി ഒരുക്കിയ മേളയിൽ സന്ദർശനം നടത്തി. 685 സ്കൂളുകളിൽ നിന്നുള്ള ഏകദേശം 1,97,000 വിദ്യാർഥികളും പങ്കെടുത്തു.സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് വർക്ക്‌ഷോപ്പുകൾ, പ്രഭാഷണങ്ങൾ ഉൾപ്പെടെ 90-ഓളം വിവിധ പരിപാടികൾ മേളയുടെ ഭാഗമായി ഒരുക്കിയെന്ന് എക്സിബിഷൻ ഡയറക്ടർ ഖലീഫ അൽ-റാബ അറിയിച്ചു.

കുവൈത്ത് രാജ്യാന്തര പുസ്തകമേള
കുവൈത്ത് രാജ്യാന്തര പുസ്തകമേള∙ ചിത്രം: മനോരമ

ഡോ. അബ്ദുല്ല അൽ-ഗുനൈം മേളയിലെ ഈ വർഷത്തെ വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

Kuwait International Book Fair has concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com