ADVERTISEMENT

റിയാദ് ∙  റിയാദ് മെട്രോയുടെ കന്നി യാത്രയിൽ അണിചേർന്ന് കോൺഗ്രസ് നേതാവ്  അഡ്വ. ബിന്ദു കൃഷ്ണ.  റിയാദിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ബിന്ദുകൃഷ്ണ  റിയാദ് മെട്രോയുടെ  ആദ്യ യാത്രയിൽ സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകയാണ് താൻ എന്ന സന്തോഷവും വെളിപ്പെടുത്തി.

ഡൽഹി, കൊച്ചി, ദുബായ് മെട്രോയിലുമൊക്കെ പലവട്ടം സഞ്ചരിച്ചിട്ടുണ്ടെങ്കിലും റിയാദ് മെട്രോയുടെ ആദ്യ ദിന യാത്രയിൽ തന്നെ പങ്കെടുക്കാനും റിയാദ് നഗരത്തെ വീക്ഷിക്കാനും കഴിഞ്ഞത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. സുരക്ഷിതവും ആധുനികവുമായി ക്രമീകരിച്ചിരിക്കുന്ന റിയാദ് മെട്രോ മലയാളികളടക്കമുള്ള പ്രവാസികൾക്ക് വളരെയേറെ ഉപകാരപ്രദവും സൗകര്യപ്പെടുന്നതുമാണെന്നും ബിന്ദുകൃഷ്ണ  അഭിപ്രായപ്പെട്ടു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യാത്രക്കിടെ പ്രാദേശിക അറബ് ചാനലുകളും ബിന്ദുകൃഷ്ണയോട് റിയാദ് മെട്രോയുടെ യാത്രാനുഭവം പങ്കുവെക്കാൻ അവശ്യപ്പെട്ടിരുന്നു.  ബിന്ദുകൃഷ്ണയക്ക് മെട്രോ ഉദ്യോഗസ്ഥർ  പൂക്കൾ സമ്മാനിച്ചു. കിങ് അബ്ദുല്ല ഫിനാൻസ് സിറ്റി മുതൽ പാസ്പോർട്ട് ഓഫിസ്  സ്റ്റേഷൻ വരെയുള്ള യാത്രയിൽ  വനിതാ വേദി ഭാരവാഹികളായ ജാൻസി പ്രഡിൻ, സ്മിത മൊയ്ദീൻ ഒഐസിസി ഭാരവാഹികളായ  പ്രഡിൻ അലക്സ്, സലീം കളക്കര സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്,കെ.വി.അനീഷ്, സാലിഹ് മൊഹിദീൻ എന്നിവരും അനുഗമിച്ചു. ഒഐസിസി വനിതാ വേദി റിയാദിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബിന്ദുകൃഷ്ണ.

English Summary:

On the first journey of Riyadh Metro, Adv. And Bindukrishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com