വെള്ളിയാഴ്ചകളിൽ ട്രക്ക് നിയന്ത്രണത്തിന് അബുദാബി
Mail This Article
×
അബുദാബി ∙ ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ മുതൽ വ്യാഴം വരെ തിരക്കേറിയ സമയങ്ങളിൽ നഗരത്തിലേക്കുള്ള നിയന്ത്രണം മാറ്റമില്ലാതെ തുടരും.
ഈദ് അൽ ഇത്തിഹാദ് ദിന അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും ട്രക്കുകൾ നഗരത്തിലേക്കു പ്രവേശിക്കുന്നതിന് വിലക്കുണ്ട്. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.
English Summary:
Abu Dhabi Restricts Movement of Trucks on Friday, New Timings Announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.