ADVERTISEMENT

മസ്‌കത്ത്∙ രാജ്യത്ത് പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം. 

ഡിസംബർ 31 ന് ശേഷം പിൻവലിച്ച നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി ബി ഒ) അറിയിച്ചു. 2020ന് മുൻപ് സിബിഒ പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്.

അസാധുവാക്കിയ നോട്ടുകള്‍
∙1995 നവംബറില്‍ പുറത്തിറക്കിയ 1 റിയാല്‍, 500 ബൈസ, 200 ബൈസ, 100 ബൈസ.
∙2000 നവംബറില്‍ ഇഷ്യൂ ചെയ്ത 50, 20, 10, 5 റിയാൽ.
∙2005ല്‍ പുറത്തിറക്കിയ 1 റിയാല്‍
∙2010ല്‍ പുറത്തിറക്കിയ 20 റിയാല്‍
∙2011, 2012 വര്‍ഷങ്ങളില്‍  നല്‍കിയ 50, 10, 5 റിയാൽ
∙2015ല്‍ പുറത്തിറക്കിയ 1 റിയാല്‍
∙2019ല്‍ നല്‍കിയ 50 റിയാല്‍

English Summary:

15 Omani Banknotes Discontinued, Exchange Before 31 December.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com