ADVERTISEMENT

മസ്‌കത്ത്∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള സ്റ്റേറ്റ് പ്രഥമ പ്രവാസി ശാഖയായ നെടുമ്പാശ്ശേരിയുടെ 2024-2025 ലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മസ്‌കത്തിൽ നടന്നു. ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്‍റ് ഡോ. ശ്രീവിലാസൻ കെ.എ മുഖ്യാതിഥിയായിരുന്നു. ഇൻസ്റ്റലേഷൻ നടപടികൾക്ക് ഡോ. ശ്രീവിലാസൻ കെ.എ നേതൃത്വം നൽകി.

ഡോ. ഹാഷിം (പ്രസിഡന്‍റ്), ഡോ. അഫ്താബ് (സെക്രട്ടറി), ഡോ. വിനോദ് രാജൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഡബ്ല്യു.ഐ.എം.എ ചെയർപേഴ്സണായി ഡോ. വിദ്യാ ഭാർഗ്ഗവനെ നാമനിർദ്ദേശം ചെയ്തു. അംഗങ്ങൾക്ക് അത്താഴ വിരുന്നും ഒരുക്കിയിരുന്നു. പ്രവാസികളുടെ ആരോഗ്യ പരിപാലന ബോധവൽക്കരണ പരിപാടികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഉടൻ ആരംഭം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

English Summary:

New Office Bearers for Indian Medical Association Nedumbassery Pravasi Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com