ADVERTISEMENT

ദോഹ ∙ ചൂരൽമലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ജീവിത മാർഗമായിരുന്ന തയ്യൽ ജോലി നിലച്ചുപോയ വനിതകളെ ചേർത്തുപിടിച്ച് നടുമുറ്റം ഖത്തർ. ഈ ഓണം വയനാടിനൊപ്പം എന്ന സന്ദേശത്തോടെ നടത്തിയ ഓണാഘോഷങ്ങളുടെ ഭാഗമായി ലഭിച്ച സ്പോൺസർഷിപ്പ് തുകയിൽ നിന്ന് ഒരു ഭാഗം നടുമുറ്റം നേരത്തെ തന്നെ ചൂരൽമല ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തയ്യൽ ജോലിയെടുത്ത് കുടുംബം പോറ്റുകയും ദുരന്തത്തെത്തുടർന്ന് അതിന് മാർഗമില്ലാതാവുകയും ചെയ്ത ആറു വനിതകൾക്കായി തയ്യൽ മെഷീനും അനുബന്ധ ഉപകരണങ്ങളും കൈമാറിയത്.

നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗം സകീന അബ്ദുല്ല വയനാട് ടീം വെൽഫെയറിന്റെയും സാന്നിധ്യത്തിൽ ഉപകരണങ്ങൾ കൈമാറി. നടുമുറ്റം വൈസ് പ്രസിഡന്റും വയനാട് സ്വദേശിയുമായ ലത കൃഷ്ണയുടെ നേതൃത്വത്തിലാണ് അർഹരായ വനിതകളെ കണ്ടെത്തിയത്. ദുരന്തസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിയാവുകയും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ലത കൃഷ്ണ. പദ്ധതിയുടെ ഭാഗമാവാൻ നടുമുറ്റത്തിന് സംഭാവനകളർപ്പിച്ച മുഴുവൻ പേർക്കും പ്രസിഡന്റ് സന നസീം നന്ദി പറഞ്ഞു.

English Summary:

Nadumuttam Qatar helps the women of Chooralmala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com