തനിമ കുവൈത്ത് വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും 6 ന്
Mail This Article
കുവൈത്ത് സിറ്റി∙ തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന സാൻസീലിയ എവർ റോളിങ് ട്രോഫിക്കായുള്ള 18-ാമത് ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും 6 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ (രാജു സക്കറിയ നഗർ) നടക്കും.
തനിമ മുൻ ഹാർഡ്കോർ അംഗമായിരുന്ന രാജു സക്കറിയയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിട്ടുള്ള മത്സരവേദി മുൻ കായികതാരം സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും. ഉച്ചയ്ക്ക് 12:00 മണിക്ക് റജിസ്ട്രേഷനോടെ വടംവലി മത്സരങ്ങൾക്ക് തുടക്കം കുറിക്കും. 20 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം തനിമ കുവൈത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഫെഡറേഷൻ അനുവാദം നൽകിയത് തനിമയ്ക്കാണെന്നും ഭാരവാഹികൾ അറിയിച്ചു. ഇതോടെ, വടംവലി മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങളെ ഉൾപ്പെടുത്തി കുവൈത്തിൽ നിന്നുള്ള ഒരു ടീമിന് അടുത്ത മാസം മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുക്കാം.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സന്ദർശക വീസയിൽ കുവൈത്തിലുള്ളവർക്കും മത്സരത്തിൽ 'അതിഥി'യായി വടം വലിക്കാം. ഒരു ടീമിൽ മൂന്ന് അതിഥിതാരങ്ങളെ അനുവദിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സൗത്ത് ആഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി പി ഗെൻഗേ മുഖ്യാതിഥിയാകും. കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികവ് നേടുന്ന കുട്ടികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും നടക്കും.
വാര്‍ത്തസമ്മേളനത്തില്‍ ഓണത്തനിമ കണ്‍വീനര്‍ ദിലീപ് ഡി.കെ., പ്രോഗ്രാം കണ്‍വീനര്‍ ബാബുജി ബത്തേരി, തനിമ ഓഫിസ് സെക്രട്ടറി ജിനു കെ ഏബ്രഹാം ,ജനറല്‍ കണ്‍വീനര്‍ ജോജിമോന്‍ തോമസ് , ട്രഷറര്‍ റാണാ വര്‍ഗ്ഗീസ്, ഓണത്തനിമ ജോയിന്റ് കണ്‍വീനര്‍ കുമാര്‍ തൃത്താല, ഓണത്തനിമ ഫിനാന്‍സ് കണ്‍വീനര്‍ ഷാജി വര്‍ഗ്ഗീസ് എന്നിവര്‍ എന്നിവര്‍ പരിപാടികള്‍ പങ്കെടുത്തു.