ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു
Mail This Article
അബുദാബി∙ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (കമ്യൂണിറ്റി അഫയേഴ്സ്) ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. അബുദാബി കമ്യൂണിറ്റി പൊലീസ് പ്രധിനിധി ആയിഷ അൽ ഷെഹി ദേശീയ ദിന സന്ദേശം നൽകി.
പ്രസിഡന്റ് ബാവ ഹാജി, ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല, വ്യവസായി ഡോ. അബൂബക്കർ കുറ്റിക്കോൽ, വിവിധ സംഘടനാ ഭാരവാഹികളായ അബ്ദുല്ല ഫാറൂഖി, എം.പി.എം.റഷീദ്, ഇബ്രാഹിം മൗലവി, സി.സമീർ, യൂസഫ് മാട്ടൂൽ, അബ്ദുൽകബീർ ഹുദവി, സലീം ചിറക്കൽ, ഭാരതി നത്വാനി, യൂസഫ്ഹാജി, ഷിജു, വി.ടി.വി ദാമോദരൻ, മഷ്ഹൂദ് നീർച്ചാൽ എന്നിവർ പ്രസംഗിച്ചു. വ്യവസായി അബ്ദുറഹ്മാൻ ഹാജി, മൊയ്‌തീൻകുട്ടി, കെ.കെ.അബ്ദുൽ റഷീദ് വേങ്ങര, ശരീഫ് ചിറക്കൽ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് ഗാനസന്ധ്യയും ഇൻഡോ അറബ് ഫ്യൂഷൻ ഡാൻസും അരങ്ങേറി.