ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കേരള അസോസിയേഷന്‍ കുവൈത്ത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 11-ാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 'നോട്ടം-2024' ഡിസംബര്‍ 6ന് നടക്കും. ഉച്ചക്ക് 1 മണിമുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഫെസ്റ്റിവല്‍.

മലയാള സിനിമയില്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയില്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 'യുവ പ്രതിഭ പുരസ്‌കാരം' നല്‍കി ആദരിക്കും. പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രശസ്ത സിനിമ നിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍, സിനിമ സംവിധായകരായ വി.സി.അഭിലാഷ് , ഡോണ്‍ പാലത്തറ എന്നിവരാണ് നോട്ടം ജൂറി അംഗങ്ങള്‍. പതിനൊന്നു ഹ്രസ്വ സിനിമകളുമായ് 2013 ല്‍ ആരംഭിച്ചതാണ്  നോട്ടം ഫിലിം ഫെസ്റ്റിവല്‍. ഇത്തവണ  32 സിനിമകള്‍ ആണ് മത്സര വിഭാഗത്തില്‍ ഉള്ളത്. പ്രദര്‍ശന വിഭാഗം സിനിമ, മത്സര വിഭാഗം സിനിമ, ഓപ്പണ്‍ ഫോറം എന്നിങ്ങിനെയായാണ് മേളയെ തരം തിരിച്ചിട്ടുണ്ട്. 

ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ ഫിലിം,കൂടാതെ വ്യകതിഗത 10 അവാര്‍ഡുകള്‍ കൂടിയാണ് അവാര്‍ഡുകള്‍. പ്രവേശനം സൗജന്യമാണ്. ഫിലിം ഫെസ്റ്റിവെലിനോട്  അനുബന്ധിച്ച്  സിനിമ മേഖലയിലേക്ക്  കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡിസംബര്‍  7 ന് വൈകീട്ട് 6 മണിക്ക്  ജൂറി അംഗങ്ങള്‍ നയിക്കുന്ന ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. നോട്ടത്തില്‍ പങ്കെടുത്ത സിനിമകളില്‍  നിന്ന് മൂന്ന്‌പേര്‍ക്ക് അതില്‍ പങ്കെടുക്കാവുന്നതാണ്.

വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന് സംഘടകരെ 55831679, 99647998, 63336967, 99753705, 69064246 എന്നീ നമ്പറില്‍ ബന്ധപ്പെടാം. കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണിക്കുട്ടന്‍ എടക്കാട്ട് ,പ്രസിഡന്റ് ബേബി ഔസേഫ് ,വൈസ് പ്രസിഡണ്ട് മഞ്ജു, എക്‌സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിനോദ് വലൂപറമ്പില്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍മാരായ  ബിവിന്‍ തോമസ്, അനില്‍ കെ ജി, ഉണ്ണിമായ ഉണ്ണികൃഷ്ണന്‍,ശ്രീംലാല്‍, ഷാജി രഘുവരന്‍, ബൈജു തോമസ് എന്നിവര്‍ പങ്കെടുത്തു.

English Summary:

Kerala Association Kuwait 'Nottam' Film Festival on 6th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com