ADVERTISEMENT

ദോഹ ∙  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനെത്തിയ അമീറിന്  ലണ്ടനിലെ റോയൽ കോർട്ടിൽ പരമ്പരാഗത ശൈലിയിലുള്ള രാജകീയ സ്വീകരണമാണ് ലഭിച്ചത്. ചാൾസ് മൂന്നാമൻ രാജാവും പ്രധാനമന്ത്രി കിയേർ സ്റ്റാമെറും വിവിധ വകുപ്പ് മന്ത്രിമാരും സൈനിക ജനറൽമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് അമീറിനെ സ്വീകരിച്ചത്. 

അമീറും പത്നിയും റോയൽ കോർട്ടിൽ സ്വീകരണം ഏറ്റുവാങ്ങുന്നു. Image Credit: X/AmiriDiwan
അമീറും പത്നിയും റോയൽ കോർട്ടിൽ സ്വീകരണം ഏറ്റുവാങ്ങുന്നു. Image Credit: X/AmiriDiwan

ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് രാജാവും രാജ്ഞി കാമില്ലയും ചേർന്ന് നടത്തിയ ഔദ്യോഗിക വിരുന്നിലും അമീറും പത്നിയും അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം. 

റോയൽ കോർട്ടിൽ അമീർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു. ചാൾസ് രാജകുമാരൻ സമീപം. Image Credit: X/AmiriDiwan
റോയൽ കോർട്ടിൽ അമീർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു. ചാൾസ് രാജാവ് സമീപം. Image Credit: X/AmiriDiwan

ലണ്ടനിലെ കെൻസിങ്ടൺ പാലസിൽ വെയിൽസ് രാജകുമാരൻ വില്യവുമായി അമീർ നടത്തിയ കൂടിക്കാഴ്ചയിൽ ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്തു. യുകെ പാർലമെന്റിലും അമീർ സന്ദർശനം നടത്തി. 

English Summary:

King Charles welcomes Qatar’s Emir as state visit begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com