ADVERTISEMENT

റിയാദ്∙ കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് കൊണ്ടോട്ടി എംഎൽഎ ടി.വി. ഇബ്രാഹിം. റിയാദ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി കഴിഞ്ഞ ഒന്നര വർഷമായി നടത്തി വരുന്ന തൻഷീത് സീസൺ വൺ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷനൽ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഡോക്യുമെന്‍ററി പ്രകാശനം, തൻഷീത് സീസൺ 2 ലോഗോ പ്രകാശനം, വിവിധ മേഖലകളിലുള്ള സേവനങ്ങൾക്ക് കോയാമു ഹാജി, ഹനീഫ് മുതുവല്ലൂർ എന്നിവരെ ആദരിക്കൽ തുടങ്ങിയവ ടി.വി.ഇബ്രാഹിം എംഎൽഎ നിർവഹിച്ചു.

kmcc-tansheet-season-one-closing-ceremony

കെഎംസിസി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്‍റ് റസാക്ക് സാഹിബ് ഓമാനൂർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, വൈസ് പ്രസിഡന്‍റ് അസീസ് വെങ്കിട്ട, ജില്ല പ്രസിഡന്‍റ് ഷൗക്കത്ത് കടമ്പോട്ട്, സെക്രട്ടറി സഫീർ തിരൂർ, ട്രഷറർ മുനീർ വാഴക്കാട്, സമദ് കൊടിഞ്ഞി, മൊറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജലീൽ ഒഴുകൂർ, ചെറുകാവ് പഞ്ചായത്ത് മുസ്​ലിം ലീഗ് ട്രഷറർ ബദറു പേങ്ങാട്, കൊണ്ടോട്ടി മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടം, കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി ഷറഫു പുളിക്കൽ, മണ്ഡലം ട്രഷറർ ഫിറോസ് പള്ളിപ്പടി, ബഷീർ വിരിപ്പാടം തുടങ്ങിയവർ സംസാരിച്ചു. വിവിധ മണ്ഡലം, ജില്ലാ, സെൻട്രൽ കമ്മിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

സമ്മേളനത്തിന്‍റെ ഭാഗമായി രാവിലെ കൊണ്ടോട്ടി മണ്ഡലത്തിലെ വികസന കാര്യങ്ങളും സംഘടനാ കാര്യങ്ങളും മറ്റു പൊതു വിഷയങ്ങളും എംഎൽഎക്കൊപ്പം ചർച്ച ചെയ്ത് ടേബിൾ ടോക്ക് നടത്തി. മണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ കെഎംസിസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടം മോഡറേറ്ററായിരുന്നു.

ഉച്ചയ്ക്ക് നടന്ന വനിതാ സംഗമം മലപ്പുറം ജില്ല കെഎംസിസി ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ പ്രഥമ വനിതാ വിങ് പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി അംഗം കെ. കോയാമു ഹാജി, മണ്ഡലം വൈസ് പ്രസിഡന്‍റ് നിസാം പരതക്കാട്, വനിതാ വിങ് വൈസ് പ്രസിഡന്‍റ് ഹുദാ നിബാൽ എന്നിവർ പ്രസംഗിച്ചു.

സൈദു പെരിങ്ങാവ്, വഹാബ് പുളിക്കൽ, സാജ്ജിദുൽ അൻസാർ പുളിക്കൽ, റാഫി പൊന്നാട്, അൻവർ ജമാൽ ഓമാനൂർ, സിദ്ദീഖ് പരതക്കാട്, ഹൈദർ ദാരിമി ചീക്കോട്, ഷബീർ വാഴക്കാട്, സലിം സിയാം കണ്ടം, റിയാസ് ബാബു കോട്ടപ്പുറം, ഫസൽ കുമ്മാളി ശുകൂർ കൊണ്ടോട്ടി, റിയാസ് പിവി, ഫായിസ് വാഴക്കാട്, ലത്തീഫ് കുറിയയോടം, അഷ്‌കർ വാഴയൂർ, ആരിഫ് വാഴയൂർ, ഇസ്മാഈൽ വാഴയൂർ,ഹുസൈൻ പുളിക്കൽ, മൂസ ഫൗലത് വാഴയൂർ,എ.കെ ലത്തീഫ്, വാഹിദ് കൊണ്ടോട്ടി, മുഖല്ലിസ് മുതുവല്ലൂർ, ഹംസ കൊണ്ടോട്ടി, ആഷിഖ് കൊണ്ടോട്ടി, അൻഷിദ് റഹ്മാൻ കുറിയോടം, സിനാൻ സിയാംകണ്ടം, കെ.പി മുഹമ്മദ് കൂട്ടി, മുഹമ്മദ് ഇർഫാൻ വാഴക്കാട്, റിയാസ് സിയാംകണ്ടം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

English Summary:

KMCC Tansheet Season One Closing Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com