കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ അല്‍ യഹ്യയുടെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിൽ എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രിയ്ക്ക് ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഊഷ്മള സ്വീകരണമാണ് നൽകിയത്.
ഇന്ന് വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരുമായുള്ള കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് സന്ദർശനം. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര, സാംസ്കാരിക സഹകരണത്തിനും പര്യടനം ആക്കം കൂട്ടും. രാത്രിയോടെ 2 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കുവൈത്ത് വിദേശകാര്യ മന്ത്രി തിരികെ മടങ്ങും.