ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ഒരു ബാങ്കിന്റെ പേരില്‍ മത്സരം നടക്കുന്ന്. എന്നാല്‍, ഇത് തട്ടിപ്പാണെന്നും ഇതില്‍ അകപ്പെടരുതെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

മത്സരത്തില്‍ പണം സമ്മാനമായി ലഭിച്ചതായി കാണിച്ച് വ്യക്തികളുടെ ബാങ്കിങ് വിവരങ്ങള്‍ ചോദിച്ചറിയുകയും ഇത് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നു.  ഇലക്ട്രോണിക് ലിങ്ക് നല്‍കിയാണ് വ്യക്തിപരവും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കുന്നത്. വിശ്വാസ്യതവരുത്തുന്നതിനായി ഒടിപിയും തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്യുന്നു. സംശയാസ്പദമായ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും തട്ടിപ്പുകളെക്കുറിച്ച് അധികൃതരെ ഉടന്‍ വിവരം അറിയിക്കണമെന്നും പൊലീസ് എക്‌സില്‍ ആവശ്യപ്പെട്ടു.

English Summary:

ROP Warns of Social Media Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com