ADVERTISEMENT

ഷാർജ ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖലാ സമ്മേളനവും പൈതൃക സംഗമവും സംഘടിപ്പിച്ചു. യുവാക്കൾ ലക്ഷ്യബോധമുള്ള സമൂഹമായി മാറണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വിശ്വാസ പ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വിശ്വാസത്തിലും പാരമ്പര്യങ്ങൾ പരിപാലിക്കുന്നതിലും യുവതലമുറ ശ്രദ്ധിക്കണമെന്നും പാരമ്പര്യവും വിശ്വാസങ്ങളും കൃഷ്ണമണി പോലെ പരിപാലിക്കണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഡോ. യൂഹാനോൻ മാർ ദിമിത്രെയോസ് അധ്യക്ഷത വഹിച്ചു.

യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. അൽമായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഇടവക വികാരി ഡോ ഷാജി ജോർജ് കോറെപ്പിസ്കോപ്പ, മേഖലാ പ്രസിഡന്റ് ഫാ.ജിജോ പുതുപ്പള്ളി, ദുബായ് സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനു മാത്യു, ജോൺ മത്തായി, ഡെനി ബേബി, മാത്യു ജോൺ, ജോബിൻ ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പുനരുദ്ധാനത്തിന്റെ ശക്തി എന്ന വിഷയത്തിൽ ക്ലാസ് നടന്നു. 

യുവദീപം, യുവദർശനം എന്നീ മാഗസിനുകളുടെ പ്രകാശനവും ചരിത്രപ്രദർശനവും നടത്തി. അടുത്ത മേഖലാ പ്രസിഡന്റായി ഫാ. ബിനോ സാമുവവിനെയും സെക്രട്ടറിയായി ലിജ ജോണിനെയും തിര‍ഞ്ഞെടുത്തു.  

English Summary:

Orthodox Christian Youth Movement organized the UAE Regional Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com