ADVERTISEMENT

ദുബായ് ∙ കെഎംസിസി തൃശൂർ ജില്ല ഡിസംബർ 22 ഞായറാഴ്ച അബുഹയിൽ അമാന സ്പോട്സ് ബേയിൽ  സംഘടിപ്പിക്കുന്ന തൃശൂർ വൈബ് എന്ന പ്രോഗ്രാമിന്റെ പോസ്റ്റർ ദുബായ് കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജന സിക്രട്ടറി യഹ്‌യ തളങ്കര ട്രഷറർ പി.കെ ഇസ്മായിൽ, വൈസ് പ്രസിഡന്റ് എ സി ഇസ്മായിൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കുടുംബങ്ങൾക്ക് ഒന്നിച്ചു ചേർന്ന് ആഘോഷിക്കാനും ആസ്വാദിക്കാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി തൃശൂർ ജില്ല കമ്മിറ്റി ഇങ്ങനെയൊരു പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്.

ഫുട്ബോൾ,  വടംവലി മത്സരങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ചിത്ര രചന, കളറിങ്  ക്വിസ്, ഹെന്ന മത്സരങ്ങൾ, കലാകാരന്മാർ അവതരിപ്പിക്കുന്ന കോൽക്കളി, ഒപ്പന, അറബനമുട്ട്, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, ചെണ്ടമേളം, സംസ്കാരിക ഘോഷയാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെയായിരിക്കും തൃശൂർ വൈബ് സംഘടിപ്പിക്കപ്പെടുന്നത്.

ദുബായ് കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, ഭാരവാഹികളായ ആർവിഎം മുസ്തഫ, അഷറഫ് കൊടുങ്ങല്ലൂർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം, കബീർ ഒരുമനയൂർ, ഹനീഫ് തളിക്കുളം, മുഹമ്മദ് അക്ബർ, മുൻ ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്, അഷറഫ് കിള്ളിമംഗലം മണ്ഡലം ഭാരവാഹികളായ സാദിക്ക് തുരുവത്ര, മുസമ്മിൽ തലശ്ശേരി, ഷക്കീർ കുന്നിക്കൽ, ശറഫുദ്ധീൻ കൈപ്പമംഗലം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

English Summary:

Thrissur Vibe Poster Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com