ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ ഇമറാത്തോൽസവ് എന്ന പേരിൽ യുഎഇ ദേശീയ ദിനം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആഘോഷിച്ചു.  ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ലയും, അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടികയും ചേർന്ന് കേക്ക് മുറിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വ്യവസായിയും ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ അംഗവുമായ പൊന്നൂസ് മാത്യുവിനെ യോഗത്തിൽ ആദരിച്ചു.  എംഎൽഎ കെ. പ്രേംകുമാർ, എസ്. രാജീവ്‌,  സി.കെ. നസീർ എന്നിവർ പ്രസംഗിച്ചു. സിത്താരയും, അരവിന്ദും സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകി.

English Summary:

Umm Al Quwain Indian Association conducted Emaratolsav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com