ഈദ് അൽ ഇത്തിഹാദ് സ്പെഷൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
Mail This Article
ദുബായ് ∙ യുഎഇയുടെ 53–ാം ദേശീയദിനാഘോഷ(ഈദ് അൽ ഇത്തിഹാദ്) ങ്ങളുടെ ഭാഗമായി കേരള മാസ്റ്റേഴ്‌സ് ഫുട്‌ബോൾ അസോസിയേഷൻ (കെഎംഎഫ്എ) സംഘടിപ്പിച്ച മാസ്റ്റേഴ്സ് & ലെജൻഡ്സ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. 16 മാസ്റ്റേഴ്സ് (40+) ടീമുകളും 8 ലെജൻഡ്സ് ടീമുകളും (50+) 4 വനിതാ ടീമുകളും മാറ്റുരച്ചു.
ഫുട്ബോൾ മത്സരങ്ങളുടെ ആവേശങ്ങൾക്കുമപ്പുറം 40 വയസ്സ് കഴിഞ്ഞ ഫുട്ബോൾ കളിക്കാരെ ഒരുമിച്ചു നിർത്തുക, അവരുടെ ഐക്യം നിലനിർത്തുക, അവർക്കു ഒത്തുകൂടാനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ടൂർണമെന്റ്.
വനിതാ വിഭാഗം ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് 4 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരവും മറ്റു ഗെയിമുകളും സംഘടിപ്പിച്ചത്. വിജയികൾക്കുള്ള ക്യാഷ് പ്രൈസിനും ട്രോഫികൾക്കും പുറമെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും ചെയ്തു. കെഎംഎഫ്എയെ പ്രധിനീകരിച്ചു സിഇഒ കമറുദ്ദീൻ, പ്രസിഡന്റ് പ്രദീപ് നമ്പ്യാർ, സെക്രട്ടറി ഷാമിൽ മൊഹ്സിൻ, സിഎഫ്ഒ ഷിജോ, ടൂർണമെന്റ് കൺവീനർ ഷബീർ, അംഗങ്ങളായ സാജിദ്, നാസിർ, പ്രശാന്ത്, സതീഷ്, യാസീൻ, ജബ്ബാർ, രാജേഷ്, ഉത്തമൻ, ഷെബു, ശിഹാബ്, മോഹനൻ എന്നിവരും വനിതാ വിഭാഗത്തെ പ്രതിനീകരിച്ചു ഷൈന സഞ്ജയ്, ഷബ്‌ന സുനിൽ, ലിനു ബൈസിൽ, മീന, ദിവ്യ നമ്പ്യാർ, ലേഖ മേനോൻ, അനുപമ സജി, ജിലു ഡെന്നി എന്നിവർ നേതൃത്വം നൽകി.