ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙  കുവൈത്തിൽ ക്രിസ്മസ് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കരോള്‍ ഗാനങ്ങളുമായി എന്‍ഇസികെയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായിരി. കുവൈത്തിലെ ക്രിസ്മസ് രാവുകള്‍ക്കു മിഴിവേകിക്കൊണ്ട്, മെന്‍സ് വോയിസ് അൻഡ് കോറല്‍ സൊസൈറ്റിയും അവരുടെ ജൂനിയര്‍ ഗായകസംഘവും ഒരുക്കുന്ന 'ഗ്ലോറിയസ് ലൈറ്റ്' ക്രിസ്മസ് ഗാനസന്ധ്യ ഇന്നു വൈകിട്ട് 7 മുതല്‍ എന്‍ഇസികെ ചര്‍ച്ച് അൻഡ് പാരിഷ് ഹാളില്‍ നടക്കും. കുവൈത്ത് ഹോളി ഫാമിലി കോ കത്തീഡ്രല്‍  അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് വലിയവീട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

53 അംഗ മെന്‍സ് വോയിസ് അൻഡ് കോറല്‍ സൊസൈറ്റി ഗായകസംഘത്തിന് നേതൃത്വം നല്‍കുന്നത് അജിത് ബാബുവും റിജോ എബ്രഹാവുമാണ്. 26 അംഗ ജൂനിയര്‍ ഗായകസംഘത്തെ ജോര്‍ജ് വര്‍ഗീസ് നയിക്കും. 25-ാം ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന മെന്‍സ് വോയിസ് ആന്‍ഡ് കോറല്‍ സൊസൈറ്റിയുടെ സംഘാടകരായി ആകാശ് ജോ തോമസ്, ഷിബു സൈമന്‍, തോമസ് തോമസ് എന്നിവരും നൈനാന്‍ ജോസഫ് പ്രസിഡന്റ്, മാത്യു വര്‍ഗീസ് സെക്രട്ടറി, ഫില്‍ജി ജേക്കബ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മെന്‍സ് വോയ്‌സും കോറല്‍ സൊസൈറ്റിയും
2001-ല്‍ സണ്ണി മാത്യു മാലിയലിന്റെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനാലപകരെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മെന്‍സ് വോയ്‌സും കോറല്‍ സൊസൈറ്റിയും രൂപീകരിച്ചത്. പുരുഷന്മാരുടെ സംഘടനയാണ് മെന്‍സ് വോയിസ്, സ്ത്രീകളുടെ ഗ്രൂപ്പ് കോറല്‍ സൊസൈറ്റിയും. പതിനാറ് പുരുഷന്മാരും 11 സ്ത്രീകളുമായിരുന്നു തുടക്കത്തിലെ അംഗങ്ങള്‍. 2001 ഡിസംബര്‍ ഏഴിന് സാജന്‍ കല്ലുപാലം, ഡോ. സൈമണ്‍ ഈശോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം. മാര്‍ത്തോമ്മാ ചര്‍ച്ച് കുവൈത്ത് വികാരി ഡോ. ഫാ. പി എസ് ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2002-ല്‍ ഈസ്റ്റര്‍ വേളയിലും ക്രൈസ്തവ സംഗീതസന്ധ്യ ഒരുക്കി. 2004 നു ശേഷം മനോജ് ജേക്കബ് മെന്‍സ് വോയ്‌സിന്റെ നേതൃത്വം ഏറ്റെടുത്തു. ക്രിസ്മസ്-ഈസ്റ്റര്‍ നാളുകളില്‍ പ്രത്യേക വിഷയം തിരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തിലാണ് ഗായകസംഘത്തിന്റെ പ്രവര്‍ത്തനം. പത്താം വാര്‍ഷികത്തില്‍, ലിവിങ് ക്രിസ്മസ് ട്രീ എന്ന തീമിലാണ് പരിപാടി സംഘടിപ്പിച്ചത്. 

2012 മുതല്‍ അജിത് ബാബുവാണ് ക്വയര്‍ ലീഡര്‍. 2015 'ത്രില്‍ ഓഫ് ഹോപ്' എന്ന പേരില്‍ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവ് പങ്കെടുപ്പിച്ച് കുവൈത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

രജത ജൂബിലി
അടുത്ത വര്‍ഷം രജതജൂബിലി ആഘോഷിക്കുന്ന മെന്‍സ് വോയ്‌സ് ആന്‍ഡ് കോറല്‍ സൊസൈറ്റി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കുവൈത്തില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോയവരെയും നാട്ടില്‍ സ്ഥിരതാമസമാക്കിയവരെയും ഉള്‍പ്പെടുത്തി സംഗീത സദസും ഒരുക്കുന്നുണ്ട്. രജത ജൂബിലിയാഘോഷങ്ങള്‍ ജൂലൈ മാസത്തില്‍ കേരളത്തില്‍ വച്ച് നടത്തും.

English Summary:

Glorious Light' Christmas carol evening from 7pm today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com