പുതിയ വീസയിൽ ജോലിക്കെത്തി മാസങ്ങൾക്കുള്ളിൽ പ്രവാസി മലയാളി അന്തരിച്ചു
Mail This Article
റിയാദ് ∙ പുതിയ വീസയിൽ ജോലിക്കെത്തി മാസങ്ങൾക്കുള്ളിൽ പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം തനാളൂർ സ്വദേശി മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബ് റഹ്മാൻ (44) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് എക്സിറ്റ് 9ലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.
രണ്ട് വർഷം മുൻപ് സൗദിയിൽ പ്രവാസിയായിരുന്ന ഷെബീബ് റഹ്മാൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തിടെ സ്വദേശിയുടെ ഹൗസ് ഡ്രൈവർ വീസയിൽ തിരികെ റിയാദിലെത്തി മാസങ്ങൾക്കുള്ളിലാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ മരണമെത്തിയത്. ബീരാൻകുട്ടി, ഫാത്തിമ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ ഹഫീസ. മക്കൾ: മുഹമ്മദ് സൈൻ,മുഹമ്മദ് ഐസാം, ഫാത്തിമ ശാദിയ, ഫാത്തിമ ദിയ.
റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ,ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂരോഗമിക്കുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കും.