പൊന്നാന്നി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നോത്സവ് സീസൺ 7 സംഘടിപ്പിച്ചു
Mail This Article
ഷാർജ∙ യുഎഇയുടെ 53–ാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാന്നി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാന്നി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 ആസ്വാദക ഹൃദയങ്ങളിൽ ഗസൽ മഴ തീർത്തു.
മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. യുവ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും ആലാപന മികവ് കൊണ്ടും വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങൾ കൊണ്ടും സംഗീത സ്നേഹികളുടെ ഹൃദയം കുളിർപ്പിച്ചു. ദേശീയ ദിന സന്ദേശം, വനിതാ സംഗമം, സാംസ്കാരിക സമ്മേളനം, ബിസിനസ്സ് എക്സലൻസ് അവാർഡ് വിതരണം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ പരിപാടികൾ, പങ്കെടുത്തവർക്കെല്ലാം നറുക്കെടുപ്പിലൂടെ സമ്മാന വിതരണം തുടങ്ങിയവ നടന്നു.
സാംസ്കാരിക സമ്മേളനം എഴുത്തുകാരി ഡോ. മറിയം ഷിനാസ്വി ഉദ്ഘാടനം ചെയ്തു. സി. എസ്. പൊന്നാന്നി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ദിന ചടങ്ങ് വ്യവസായി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ദേശീയ ദിന ഗാനാലാപന ചടങ്ങിൽ പതാക വാഹകരായ 53 കുട്ടികൾ അണിനിരന്നു. കെ വി അബ്ദുന്നാസർ, ഡോ. അബ്ദുസ്സലാം, ത്വൽഹത്ത്, ഷാജി എന്നിവർക്കായിരുന്നു ബിസിനസ്സ് അവാർഡ്. പൊന്നാന്നിയുടെ ചരിത്രകാരൻ ടി. വി. അബ്ദുറഹ്മാൻ കുട്ടിയെ ആദരിച്ചു. ഡോ. സലീലിന് ആരോഗ്യ രംഗത്തെ സേവനം മാനിച്ച് പുരസ്കാരം സമ്മാനിച്ചു. നവാസ് കടവനാടിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡ് സമ്മാനിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ രണ്ടര വയസ്സുകാരി ഹെൻസ ലയാലിനും മൂന്നു വയസ്സുകാരൻ നൂഹ് സമാനും സമ്മാനങ്ങൾ വിതരണം ചെയ്തു. ഖലീഫാ യൂണിവേഴ്സിറ്റിയിൽ നിന്നും മെറ്റീരിയൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സെയ്ദ് മുഹമ്മദ് സാജലിനെ ആദരിച്ചു. ഷാജി ഹനീഫിൻറെ ശേഖരത്തിലുള്ള പൊന്നാന്നിക്കാരായ നൂറോളം എഴുത്തുകാരുടെ കൃതികൾ പൊന്നോണം വേദിയിൽ പ്രദർശനത്തിനുണ്ടായിരുന്നു. കൂടാതെ തിൻഡീസ് പൊന്നാന്നി ടീം സലാം ഒലാട്ടയിൽ & സമീർ ഡയാനയും ചേർന്നൊരുക്കിയ പൊന്നാന്നിയുടെ പൗരാണിക ചിത്ര പ്രദർശനവും അരങ്ങേറി. മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ, ഡോ. അബ്ദുറഹ്മാൻ കുട്ടി,ഷാജി ഹനീഫ്, മുജീബ് മാറഞ്ചേരി, പി. കെ. അബ്ദുൽ സത്താർ, സൈദ് മുഹമ്മദ് കാഞ്ഞിയൂർ, ബബിത ഷാജി, ജെസ്സി സലീം, മുംതാസ് തുടങ്ങിയവർ സംബന്ധിച്ചു. അലി ഹസ്സൻ, നസീർ ചുങ്കത്ത്, ഷബീർ ഈശ്വര മംഗലം, അഷ്റഫ്, സുനീർ, ഷബീർ മുഹമ്മദ്, അലി, ഇക്ബാൽ, ആഷിക്, ഹബീബ്, സൈനുൽ ആബിദ് തങ്ങൾ, റിയാസ്, അമീൻ, റഹ്മത്ത് ലതീഫ്, സമീറ നൂറുൽ അമീൻ, റൈഹാന സലാം എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ അലി ഹസ്സൻ, കൺവീനർ നസീർ ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു.