ADVERTISEMENT

ദുബായ് ∙ കാഞ്ഞങ്ങാട് നെഹ്റു കോളജ് അല്‌മനൈ (നാസ്ക) യുഎഇ ചാപ്റ്റർ  ഇരുപതാം വാർഷികം നാസ്കോത്സവം2024 വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. കെ. വി. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ മേലത്ത് അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ഗണേഷ് മങ്കത്തിൽ, പ്രവീൺ കമലാക്ഷൻ, ഷാക്കിറ മുനീർ, ജനറൽ കൺവീനർ എ. വി. ചന്ദ്രൻ, സെക്രട്ടറി അർഷാദ് കീക്കാൻ എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ് സുകുമാരൻ മാണിക്കോത്ത് പ്രിൻസിപ്പലിനെ ആദരിച്ചു.

കാറ്റാടിക്കാലം എന്ന പേരിൽ പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച കലാസന്ധ്യയും യുവ ഗായകർ അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി. പ്രസീൻ ഒ. കെ, മനോജ് മടിക്കൈ, റാണി കെ. നമ്പ്യാർ, ഗിരീഷ് മിങ്ങോത്ത്, സുജിത്ത് പലേരി, ഷീബ മണികണ്ഠൻ, സനേഷ്, രാജേഷ് വടക്കേരത്ത് എന്നിവർ നേതൃത്വം നൽകി. അഞ്ഞൂറിലേറെ വരുന്ന നെഹ്റു കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ നാസ്ക 2004 ലാണ് യുഎഇ ചാപ്റ്റർ രൂപീകരിച്ചത്.

English Summary:

NASCA UAE Chapter celebrated its 20th anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com