ADVERTISEMENT

ദുബായ് ∙ മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിൽ ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂൾ ചാംപ്യൻമാരായി. 7 എമിറേറ്റ്‌സുകളിൽ നിന്നുള്ള 60  സ്കൂളുകളിൽ നിന്നായി കെ.ജി മുതൽ പ്ലസ് ടു വരെയുള്ള 1500 വിദ്യാർഥികൾ പങ്കെടുത്തു.

കളറിങ്, പെൻസിൽ ഡ്രോയിങ്, ടാലന്റ് ഷോ, മെമ്മറി ടെസ്റ്റ്, പബ്ലിക് സ്പീക്കിങ്‌ (ഇംഗ്ലിഷ്), സ്റ്റോറി ടെല്ലിങ് (ഇംഗ്ലിഷ്), മോണോ ആക്ട് (ഇംഗ്ലിഷ്), ഖുർആൻ പാരായണം, കാലിഗ്രഫി (അറബിക്) എന്നീ ഇനങ്ങളിലായിരുന്നു മത്സരം. പ്രിൻസിപ്പൽ ഡോ. ബി. ആർ. നസ്‌റിൻ ബാനു ഉദ്ഘാടനം ചെയ്തു. ഓവറോൾ ചാംപ്യന്മാരായ സ്കൂളിനുള്ള സ്മാർട്ട് ബോർഡ് ഡോ. നസ്‌റിൻ ബാനു ഏറ്റുവാങ്ങി.

English Summary:

Sharjah Gulf Asian English School emerged as champions at the MSS Youth Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com